കുരിശിന്റെ വഴി
Way of the Cross
"ഒരുവൻ എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ നിഷേധിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ."
പ്രാരംഭ ഗാനം
കുരിശിൽ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ,
മിഴിനീരോഴുക്കിയങ്ങേ, കുരിശിൻ്റെ വഴിയേവരുന്നു ഞങ്ങൾ.
ലോകൈകനാഥാ, നിൻ കുരിശെൻ്റെ വഴിയിൽ
കുരിശും വഹിച്ചു ഞാൻ വരുന്നു.
പ്രാരംഭ പ്രാർത്ഥന
നിത്യനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യർക്കുവേണ്ടി ജീവൻ ബലികഴിക്കുവാൻ തിരുമനസ്സായ കർത്താവേ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങയുടെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങളെ എപ്പോഴും അങ്ങയോടു കൂട്ടിയിണക്കുവാൻ അനുഗ്രഹിക്കണമേ.
ഓരോ കുരിശിന്റെ വഴിയും ഞങ്ങളുടെ സ്വന്തം ജീവിതയാത്രയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അങ്ങയുടെ കാൽപ്പാടുകൾ പിഞ്ചെല്ലുവാൻ ഞങ്ങളെ സഹായിക്കണമേ.
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
സമാപന പ്രാർത്ഥന
നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാൻ സ്വയം ബലിവസ്തുവായിത്തീർന്ന പ്രിയപുത്രനെ തൃക്കണ്പാർക്കണമേ. ഞങ്ങൾക്കു വേണ്ടി മരണംവരിച്ച അങ്ങേ പുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും, ഞങ്ങളോട് രമ്യപ്പെടുകയും ചെയ്യണമേ. അങ്ങേ തിരുക്കുമാരൻ ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ആ തിരുരക്തത്തെയോർത്തു പ്രാർത്ഥന കൈക്കൊള്ളേണമേ. ഞങ്ങളുടെ പാപം വലുതാണെന്നു ഞങ്ങൾ അറിയുന്നു. എന്നാൽ അങ്ങേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കുമ്പോൾ അവയ്ക്കു വേണ്ടിയുള്ള ഈ പരിഹാരബലിയേയും ഗൗനിക്കണമേ. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങേ പ്രിയപുത്രൻ ആണികളാൽ തറക്കപ്പെടുകയും കുന്തത്താൽ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കുവാൻ അവിടുത്തെ പീഡകൾ ധാരാളം മതിയല്ലോ. തൻറെ പുത്രനെ ഞങ്ങൾക്കു നൽകിയ പിതാവിനു സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും, രക്ഷണകൃത്യം പൂർത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേൻ.
(1 സ്വർഗ്ഗസ്ഥനായ പിതാവേ..., 1 നന്മ നിറഞ്ഞ മറിയമേ..., മനസ്താപപ്രകരണം ചൊല്ലുക)