🕯️
കരുണയുടെ ജപമാല
The Chaplet of Divine Mercy
ആമുഖ പ്രാർത്ഥന
ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി:
1 സ്വര്ഗ്ഗസ്ഥനായ പിതാവേ...
1 നന്മ നിറഞ്ഞ മറിയമേ...
1 വിശ്വാസപ്രമാണം
നൊവേന പ്രാർത്ഥന
വലിയ മണികളില്:
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാന് കാഴ്ച വയ്ക്കുന്നു.
ചെറിയ മണികളില്:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
ഓരോ ദശകവും കഴിഞ്ഞ്:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
സമാപന പ്രാർത്ഥന
(മുകളിൽ നൽകിയിരിക്കുന്ന ക്രമത്തിൽ അഞ്ച് പ്രാവശ്യം ദശകങ്ങൾ ആവർത്തിച്ചു ചൊല്ലി കാഴ്ച വയ്ക്കുക.)